SignIn
Kerala Kaumudi Online
Monday, 01 June 2026 2.29 AM IST

ഓച്ചിറക്കളി ആശാന്മാരുടെ യോഗം

ocr

ഓച്ചിറ: ഓച്ചിറക്കളി പരിശീലിപ്പിക്കുന്ന കളരികളാരംഭിക്കുന്നതിനും കളി ആശാൻമാർക്ക് ഗ്രാൻഡ് നൽകുന്നതിനും ഫോക്‌ലോർ അക്കാഡമിയിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്ന് ക്ഷേത്ര ഭരണ സമിതി സെക്രട്ടറി ബി.എസ്.വിനോദ് പറഞ്ഞു. കളി ആശാന്മാരുടെയും ഭരണസമിതി അംഗങ്ങളുടെയും യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൃഷി-മൃഗസംരക്ഷണ വകുപ്പുകളെ യോജിപ്പിച്ച് കാർഷികപ്രദർശനവും വിപണനവും കന്നുകാലി പ്രദർശനവും 17, 18, 19 തീയതികളിൽ പടനിലത്ത് സംഘടിപ്പിക്കും. പ്രസിഡന്റ് രാജീവ്.ആർ കടകമ്പള്ളിൽ അദ്ധ്യക്ഷനായി. ട്രഷറർ സാഗർ മക്കാടം, പി.കെ.വിക്രമൻ, ശിവപ്രസാദ് മണ്ണാശേരിൽ, നന്ദകുമാർ, കെ.പ്രതാപൻ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL