SignIn
Kerala Kaumudi Online
Wednesday, 03 June 2026 4.13 AM IST

സൈനികന് സ്വീകരണം

ചവറ: ആർമി​യി​ൽ 25 വർഷത്തെ സേവനം കഴിഞ്ഞ് മടങ്ങിയെത്തിയ സൈനികനെ സുഹൃത്തുക്കൾ സ്വീകരിച്ചു. കോയിവിള അയ്യൻകോയിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 93- 94 വർഷത്തെ 'പൂമരം' എസ്.എസ്.എൽ.സി ബാച്ചിന്റെ നേതൃത്വത്തിലാണ് സൈനികൻ വേണുഗോപാലിനെ സ്വീകരിച്ചത്. പുത്തൻ സങ്കേതം ജംഗ്ഷനിൽ നിന്നു ബാൻഡ് മേളം ഉൾപ്പെടെ നടന്ന സ്വീകരണത്തിൽ നാടാകെ അണിചേർന്നു. പൂമരം ഭാരവാഹികളായ എസ്.ആർ. ഷെറിൻ രാജ്, കൊച്ചുമണി, ജമാൽ, ബിജു, ലൈല, കവിത, ബിന്ദുലേഖ, റാഹിയാനത്, നദീറ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL