SignIn
Kerala Kaumudi Online
Wednesday, 03 June 2026 4.13 AM IST

നാ​ഷ​ണൽ ലോ​ക് അ​ദാ​ല​ത്ത് 13ന്

കൊല്ലം: കേ​ര​ള സ്റ്റേ​റ്റ് ലീ​ഗൽ സർ​വീ​സ​സ് അ​തോ​റി​ട്ടി​യു​ടെ​യും ജി​ല്ലാ ലീ​ഗൽ സർ​വീ​സ​സ് അ​തോ​റിട്ടി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തിൽ താ​ലൂ​ക്ക് ലീ​ഗൽ സർ​വീ​സ​സ് ക​മ്മി​റ്റി​ക​ളു​മാ​യി ചേർ​ന്ന് ന​ട​ത്തു​ന്ന ഈ വർ​ഷ​ത്തെ ര​ണ്ടാം ഘ​ട്ട നാ​ഷ​ണൽ ലോ​ക് അ​ദാ​ല​ത്ത് 13 ന് ന​ട​ക്കും. ജി​ല്ലാ കോ​ട​തി, എം.എ.സി​.ടി​, സ​ബ് കോ​ട​തി, മുൻ​സി​ഫ് കോ​ട​തി എ​ന്നി​വി​ട​ങ്ങ​ളിൽ നി​ല​വി​ലു​ള്ള കേ​സു​ക​ളും കോ​ട​തി​യിൽ എ​ത്താ​ത്ത തർ​ക്ക​ങ്ങ​ളും പ​രാ​തി​ക​ളും അ​ദാ​ല​ത്തിൽ പ​രി​ഗ​ണി​ക്കാൻ കൊ​ല്ലം ജി​ല്ലാ നി​യ​മ സേ​വ​ന അ​തോ​റിട്ടി​യെ​യും ബ​ന്ധ​പ്പെ​ട്ട താ​ലൂ​ക്ക് ലീ​ഗൽ സർ​വീ​സ​സ് ക​മ്മി​റ്റി​ക​ളെ​യും സ​മീ​പി​ക്കാം. മോ​ട്ടോർ ആ​ക്‌​സി​ഡന്റ് കേ​സു​കൾ, സി​വിൽ കേ​സു​കൾ, ഇ​ല​ക്ട്രി​സി​റ്റി ആ​ക്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങൾ, പൊ​ന്നും വി​ല ന​ഷ്ട പ​രി​ഹാ​ര കേസു​കൾ, ക​ടും​ബ തർ​ക്ക​ങ്ങൾ (ഡി​വോ​ഴ്‌​സ് ഒ​ഴി​കെ), ചെ​ക്ക് കേ​സു​കൾ, ബാ​ങ്കു​കൾ ഉൾ​പ്പെ​ടെ​യു​ള്ള വി​വി​ധ കേസുകൾ അ​ദാ​ല​ത്തിൽ പ​രി​ഗ​ണി​ക്കും. വി​ശ​ദ വി​വ​ര​ങ്ങൾ​ക്ക് കൊ​ല്ലം ജി​ല്ലാ നി​യ​മ സേ​വ​ന അ​തോ​റിട്ടി​ ഓ​ഫീ​സു​മാ​യോ താ​ലൂ​ക്ക് ലീ​ഗൽ സർ​വീ​സ​സ് ക​മ്മി​റ്റി​ക​ളു​മാ​യോ ബ​ന്ധ​പ്പെടണം. ജി​ല്ലാ നി​യ​മ സേ​വ​ന അ​തോ​റിട്ടി​യു​ടെ കീ​ഴി​ലു​ള്ള താ​ലൂ​ക്ക് ലീ​ഗൽ സർ​വീ​സ​സ് ക​മ്മി​റ്റി​ക​ളി​ലാ​ണ് ബ​ന്ധ​പ്പെ​ട്ട കേ​സു​കൾ പ​രി​ഗ​ണി​ക്കു​ന്ന​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL