SignIn
Kerala Kaumudi Online
Wednesday, 03 June 2026 4.13 AM IST

സി​.പി​.ഐ വനിതാ നേതാവിന് നേരെ അസഭ്യവർഷം, എങ്ങുമെത്താതെ വി​ഷയം

കൊല്ലം: സി.പി.ഐ ചടയമംഗലം മണ്ഡലം കമ്മിറ്റി അംഗമായ വനിതാ നേതാവിന് നേരെ അസഭ്യവർഷം നടത്തിയ സഹപ്രവർത്തകനെതിരെ പാർട്ടി നടപടിയെടുക്കാത്തതിൽ പ്രതിഷേധം. വെളിനെല്ലൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് കൂടിയായ ഷീജയ്ക്ക് നേരെയാണ് അസഭ്യവർഷമുണ്ടായത്.

നിയമസഭ തിര‌ഞ്ഞെടുപ്പ് ദി​വസം ചെങ്കൂർ സ്കൂളിലെ പോളിംഗ് സ്റ്റേഷനിലായിരുന്നു സംഭവം. ബൂത്തിലെ പ്രവർത്തകർക്ക് ഭക്ഷണം ഏർപ്പാടാക്കിയതുമായി ബന്ധപ്പെട്ട സംസാരത്തിനിടയിൽ വോട്ടർമാർ നോക്കിനിൽക്കെ ഷീജയെ അസഭ്യം പറയുകയായി​രുന്നു. അന്ന് തന്നെ സംസ്ഥാന സെക്രട്ടറി​ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നു. അതിന് പിന്നാലെ ചേർന്ന മണ്ഡലം സെക്രട്ടേറിയറ്റ് യോഗം പ്രശ്നം ചർച്ച ചെയ്യുകയും അസഭ്യവർഷം നടത്തിയ നേതാവിനോട് വിശദീകരണം ചോദിക്കാൻ തീരുമാനവുമെടുത്തു. പക്ഷെ നടപടിയിലേക്ക് നീങ്ങിയിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL