
കൊല്ലം: കെ.ജി.എൻ.എ ജില്ലാ സമ്മേളനം ഇന്ന് കൊല്ലം കെ.എസ്.എസ്.ഐ.എ ഹാളിൽ മുൻ എം.എൽ.എ എം.നൗഷാദ് ഉദ്‌ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ആർ.നീതു അദ്ധ്യക്ഷയാകും. എസ്.എസ്.ഹമീദ്, ബി.സുജിത്ത്, ആർ.ബീവ, സൂര്യ നാരായണ മൂർത്തി എന്നിവർ സംസാരിക്കും. യാത്രഅയപ്പ് സമ്മേളനം കോൺഫെഡറേഷൻ ഒഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി ആർ.അരുൺ കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികളെയും കലാ-കായിക താരങ്ങളെയും സമ്മേളനത്തിൽ ആദരിക്കും. പ്രതിനിധി സമ്മേളനം സംസ്ഥാന ട്രഷറർ എൻ.ബി.സുധീഷ് കുമാർ ഉദ്‌ഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |