
കൊല്ലം: ബി.ജെ.പിക്ക് പിന്തുണ നൽകുന്ന എൻ.സി.പി (എസ്) ദേശീയ പ്രസിഡന്റ് ശരത്ത് പവാറിന്റെ രാഷ്ട്രീയ നയം ഉപേക്ഷിക്കണമെന്ന് എൻ.സി.പി (എസ്) ജില്ല എക്സിക്യുട്ടീവ് യോഗം ആവശ്യപ്പെട്ടു. കേരളത്തിൽ പാർട്ടി പിളരാൻ അനുവദിക്കില്ലെന്നും പി.സി.ചാക്കോയും എ.കെ.ശശീന്ദ്രനും സംയുക്തമായി സമവായ ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ജി.പത്മകരൻ യോഗം ഉദ്ഘാടനം ചെയ്തു. കെ.ധർമ്മരാജൻ അദ്ധ്യക്ഷനായി. എസ്.പ്രദീപ് കുമാർ, ആർ.കെ.ശശിധരൻ പിള്ള, സക്കീർ ഹുസൈൻ, അച്ചൻകോവിൽ രാധാകൃഷ്ണൻ, ഷാഹുൽ ഹമീദ്, മിലിശ്രീ, ചവറ ഫാസിൽ, കെ.തങ്കച്ചൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |