കൊല്ലം: മഴത്തണുപ്പിനിടയിൽ കൊല്ലം ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തെ ചൂടുപിടിപ്പിച്ച് സംസ്ഥാന സീനിയർ അത്‌ലറ്റിക് മീറ്റിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള താരങ്ങളുടെ മിന്നും പ്രകടനം. സമീപകാലത്ത് ആദ്യമായാണ് ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയം ഇത്ര വാശിയേറിയ പോരാട്ടത്തിന് സാക്ഷിയാകുന്നത്.
ദേശീയ താരങ്ങളടക്കം പങ്കെടുക്കുന്നതിനാൽ ആദ്യ റൗണ്ട് മത്സരങ്ങളിൽ പോലും കനത്ത പോരാട്ടമാണ്. രാവിലെ 6ന് പുരുഷന്മാരുടെ 10000 മീറ്റർ ഓട്ടത്തോടെയാണ് ട്രാക്കുണർന്നത്. 14 ജില്ലകളിൽ നിന്നായി 427 അത്‌ലറ്റുകൾ മാറ്റുരയ്ക്കുന്ന മേളയുടെ ആദ്യദിനം 21 ഫൈനലുകളാണ് പൂർത്തിയായത്. ഇന്നലെ എട്ട് പുതിയ റെക്കാർഡുകൾ പിറന്ന മീറ്റിൽ ഇന്ന് കൂടുതൽ ഫൈനലുകൾ നടക്കുമ്പോൾ ചരിത്ര മുന്നേറ്റങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
ഇന്ന് 96 ഇനങ്ങൾ
ആദ്യദിനത്തിൽ 100 മീറ്റർ, 400 മീറ്റർ, 1500 മീറ്റർ, ഹർഡിൽസ്, ലോംഗ് ജംപ്, റിലേ മത്സരങ്ങളാണ് നടന്നത്. രണ്ടാം ദിനമായ ഇന്ന് 20000 മീറ്റർ റേസ് വാക്ക്, ഡിസ്കസ് ത്രോ, 4x400 മീറ്റർ റിലേ ഉൾപ്പടെ ആകെ 96 ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. പാലക്കാടും എറണാകുളവും തമ്മിലുള്ള പോയിന്റ് പോരാട്ടം ഇന്ന് കൂടുതൽ ശക്തമാകും.
പോയിന്റ് നില (ആദ്യദിനം)
എറണാകുളം-108.5
പാലക്കാട് - 89
കോട്ടയം - 59.5
കൊല്ലം - 35
തൃശൂർ - 32
ഇടുക്കി - 28.5
തിരുവനന്തപുരം - 27.5
മലപ്പുറം - 21
വയനാട് - 18
കണ്ണൂർ -9
കോഴിക്കോട് - 9
കാസർകോട് - 6
ആലപ്പുഴ - 5
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |