
കൊല്ലം: ഇന്ത്യയിൽ അപൂർവമായി മാത്രം പറന്നെത്താറുള്ള ദീർഘദൂര ദേശാടന പക്ഷിയായ ആർട്ടിക് ടേണിനെ അഴീക്കലിൽ കണ്ടെത്തി. മൺസൂൺ കാലത്ത് നടക്കുന്ന 'സീവാച്ച്' എന്ന കടൽപക്ഷി നിരീക്ഷണ പരിപാടിയുടെ ഭാഗമായി പക്ഷി നിരീക്ഷകരായ ഫൈസൽ ഫസലുദ്ദീൻ, ആദിത്യൻ എന്നിവർ നടത്തിവന്ന നിരീക്ഷണത്തിലാണ് ആർട്ടിക് ടേണിനെ കണ്ടെത്തിയത്.
ആർട്ടിക് മേഖലയിൽ പ്രജനനം നടത്തി അന്റാർട്ടിക്കയിലേക്ക് ദേശാടനം നടത്തുന്ന പക്ഷികളാണ് ആർട്ടിക് ടേണുകൾ. ആർട്ടിക് ധ്രുവത്തിൽ ശൈത്യകാലം ആരംഭിക്കുമ്പോൾ ഇവ അന്റാർട്ടിക് ധ്രുവത്തിലേക്ക് സഞ്ചരിക്കും. തിരിച്ച് ആർട്ടിക് ധ്രുവത്തിലേക്ക് സഞ്ചരിക്കുന്നതിനിടയിലാണ് ആഴീക്കൽ തീരത്തുകൂടി പറന്നതെന്ന് കരുതുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ ദൂരയാത്ര നടത്തുന്ന പക്ഷികളാണിവ.
ഭക്ഷണം ചെറിയ മീനും ജീവികളും
കടൽ ഉപരിതലത്തിലെ ചെറിയ മീനുകളും കൊച്ചു ജീവികളുമാണ് ഇവയുടെ പ്രധാന ഭക്ഷണം. പറന്നുനടക്കുമ്പോൾ വെള്ളത്തിലേക്ക് മുങ്ങി മീനുകളെ പിടിച്ച ശേഷം പറന്നുയരും. വെളുത്ത തൂവലും തലയിൽ കറുത്ത തൊപ്പിയുമുണ്ട്. നീളത്തിൽ രണ്ടായി പിരിയുന്ന വാൽ ഇവയുടെ അഴകാണ്. കടൽത്തീരത്തെ പാറകൾക്കിടയിലാണ് ഇവ തങ്ങുന്നതും കൂടൊരുക്കുന്നതും.
വർഷത്തിൽ സഞ്ചരിക്കുന്നത്
70900 കിലോമീറ്റർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |