SignIn
Kerala Kaumudi Online
Friday, 12 June 2026 6.28 AM IST

വിഷൻ പദ്ധതിക്ക് അപേക്ഷിക്കാം

app

കൊല്ലം: പട്ടികജാതി വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന വിഷൻ പദ്ധതിയിലേക്ക് മെഡിക്കൽ/ എൻജിനിയറിംഗ് പ്രവേശന പരിശീലന ധനസഹായത്തിന് പട്ടികജാതി വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. 10000 രൂപയാണ് ധനസഹായം. എസ്.എസ്.എൽ.സി/തത്തുല്യ പരീക്ഷയിൽ 2026-27 വർഷം സയൻസ്, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങളിൽ ബി പ്ലസിൽ കുറയാത്ത ഗ്രേഡ് വാങ്ങിയിരിക്കണം. സി.ബി.എസ്.സി/ ഐ.സി.എസ്.ഇ പരീക്ഷകളിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളിൽ യഥാക്രമം എ2, എ ഗ്രേഡുകൾ നേടിയിരിക്കണം. അപേക്ഷകൾ ആഗസ്റ്റ് ഒന്ന് മുതൽ 30 വരെ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കാം. ഫോൺ: 0474-2794996.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL