SignIn
Kerala Kaumudi Online
Friday, 12 June 2026 6.29 AM IST

സ്വയംതൊഴിൽ പദ്ധതി

hand

കൊ​ല്ലം: എം​പ്ലോ​യ്‌​മെന്റ് എ​ക്‌​സ്‌​ചേ​ഞ്ചു​കൾ മു​ഖേ​ന ന​ട​പ്പാക്കുന്ന സ്വ​യം​തൊ​ഴിൽ പ​ദ്ധ​തി​കൾ​ക്ക് അ​പേ​ക്ഷി​ക്കാം. കെ​സ്രു, ന​വ​ജീ​വൻ, മൾ​ട്ടി​പർ​പ്പ​സ് സർ​വീ​സ് സെൻ​ഡേഴ്​സ്/ജോ​ബ് ക്ല​ബ് എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​കൾ. പ​ര​മാ​വ​ധി പ​ത്തു​ല​ക്ഷം രൂ​പ വാ​യ്​പ ല​ഭി​ക്കു​ന്ന ഗ്രൂ​പ്പ് പ​ദ്ധ​തി​യാ​യ ജോ​ബ് ക്ല​ബ് സം​രം​ഭ​ങ്ങൾ​ക്ക് വാ​യ്​പ​യു​ടെ 25 ശ​ത​മാ​ന​വും ന​വ​ജീ​വൻ പ​ദ്ധ​തി​​ക്ക് വാ​യ്​പ​തു​ക​യാ​യ 50000 രൂ​പ​യു​ടെ 25 ശ​ത​മാ​ന​വും കെ​സ്രു പ​ദ്ധ​തി​ക്ക് വാ​യ്​പയാ​യ 100000 രൂ​പ​യു​ടെ 20 ശ​ത​മാ​ന​വും സ​ബ്‌​സി​ഡി​യാ​യി അ​നു​വ​ദി​ക്കും. സ്വ​യം​തൊ​ഴിൽ പ​ദ്ധ​തി വാ​യ്​പ​കൾ​ക്ക് പേ​ര് ര​ജി​സ്റ്റർ ചെ​യ്​തി​ട്ടു​ള്ളവർക്ക് ബ​ന്ധ​പ്പെ​ടാം. ഫോൺ: 0474 2746789.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL