
കൊല്ലം: സംസ്ഥാന പട്ടികജാതി - വർഗ വികസന കോർപ്പറേഷന്റെ ജില്ലാ കാര്യാലയം മുഖേന നടപ്പാക്കുന്ന സ്വയംതൊഴിൽ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരുനാഗപ്പള്ളി, കൊല്ലം, കൊട്ടാരക്കര, പത്തനാപുരം, പുനലൂർ താലൂക്കുകളിലെ പട്ടികജാതി- വർഗ വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18-55 വയസ്. 7.5 ശതമാനം പലിശനിരക്കിൽ സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പള സർട്ടിഫിക്കറ്റിന്റെ ജാമ്യത്തിലാണ് വായ്പ. വിലാസം: സംസ്ഥാന പട്ടികജാതി-വർഗ വികസന കോർപ്പറേഷൻ, ജില്ലാ കാര്യാലയം, ജില്ലാ പഞ്ചായത്ത് ബിൽഡിംഗ്, റെയിൽവേ സ്റ്റേഷൻ റോഡ്, കർബല ജംഗ്ഷൻ, കൊല്ലം. ഫോൺ: 0474 2764440, 7907748177.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |