SignIn
Kerala Kaumudi Online
Tuesday, 23 June 2026 10.15 AM IST

വി​ചാർ വി​ഭാ​ഗ് പു​ര​സ്​കാ​രം

10

കൊ​ല്ലം: കെ.പി.സി.സി വി​ചാർ വി​ഭാ​ഗ് ജി​ല്ലാ​ക​മ്മി​റ്റി നൽ​കു​ന്ന നാ​ലാ​മ​ത് വി​ചാർ വി​ഭാ​ഗ് പ്ര​തി​ഭാ പു​ര​സ്​കാ​രം എ​ഴു​ത്തു​കാ​ര​നും പ്ര​സാ​ധ​ക​നു​മാ​യ വി.ടി.കു​രീ​പ്പു​ഴ​യ്​ക്ക്. എ​ഴു​ത്തു​കാ​രൻ, പ്ര​സാ​ധ​കൻ, സാം​സ്​കാ​രി​ക പ്ര​വർ​ത്ത​കൻ, പ്ര​ഭാ​ഷ​കൻ എ​ന്നീ നി​ല​ക​ളി​ലെ സം​ഭാ​വ​ന​കൾ വി​ല​യി​രു​ത്തി​യാ​ണ് പു​ര​സ്​കാ​രം. ചെ​റു​വ​ക്കൽ ഗോ​പ​കു​മാർ, ഡോ. പെ​ട്രീ​ഷ്യ ജോൺ, ക​ല​യ​പു​രം മോ​ന​ച്ചൻ എ​ന്നി​വ​ര​ട​ങ്ങി​യ ക​മ്മി​റ്റി​യാ​ണ് പു​ര​സ്​കാ​ര ജേ​താ​വി​നെ തിരഞ്ഞെടുത്ത​ത്. പ​തി​നാ​യി​രം രൂ​പ​യും പ്ര​ശ​സ്​തി പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്​കാ​രം. ജൂൺ 25ന് രാ​വി​ലെ 10.30ന് കൊ​ല്ലം പ്ര​സ്​ക്ല​ബ് ഹാ​ളിൽ ന​ട​ക്കു​ന്ന ചടങ്ങിൽ മ​ന്ത്രി പി.സി.വി​ഷ്​ണു​നാ​ഥ് പു​ര​സ്​കാ​രം സ​മ്മാ​നി​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, FGENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL