ഇരവിപുരം: വിവാഹ ശേഷമുള്ള സത്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവർക്ക് ഐസ്ക്രീം നൽകാത്തതിന്റെ പേരിൽ സംഘർഷം. സംഘർഷത്തിനിടെ കുഴഞ്ഞുവീണ വധുവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8:30 ഓടെ പള്ളിമുക്ക് ഇരവിപുരം റോഡിലെ ഓഡിറ്റോറിയത്തിലായിരുന്നു സംഭവം. വരന്റെ വീട്ടുകാരാണ് സത്കാര ചടങ്ങുകൾ ഒരുക്കിയിരുന്നത്. സത്കാരം നടക്കുന്നതിനിടയിലാണ് ഐസ്ക്രീം ചോദിച്ചെത്തിയവർക്ക് കൂടുതൽ ഐസ് ക്രീം നൽകിയില്ലെന്ന പേരിൽ ഒരുസംഘം ഐസ്ക്രീം കൂട്ടത്തോടെ എടുത്തുകൊണ്ട് പോവുകയായിരുന്നു. ഇതാണ് സംഘർഷാവസ്ഥയ്ക്കും തമ്മിൽ തല്ലിനും കാരണമാക്കിയത്.
ഈ സമയത്താണ് വധുവിന് ദേഹാസ്വസ്ഥം ഉണ്ടായത്. സംഘർഷത്തിനിടെ ഏതാനും പേർക്ക് നിസാര പരിക്കേൽക്കുകയും ചെയ്തു. സംഭവമറിഞ്ഞെത്തിയ ഇരവിപുരം പൊലീസ് ഏതാനും പെരെ കസ്റ്റഡിയിലെടുത്തു. സംഭവത്തെ തുടർന്ന് പള്ളിമുക്ക് ഇരവിപുരം റോഡിൽ ഏറെ നേരം ഗതാഗതവും തടസപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |