SignIn
Kerala Kaumudi Online
Sunday, 19 July 2026 4.05 AM IST

അബ്കാരി കേസിൽ അറസ്റ്റിൽ

babu

കുന്നത്തൂർ: അബ്കാരി കേസുകളിലെ പ്രതി ഐത്തോട്ടുവ മാതിരംപള്ളി തോപ്പിൽ വീട്ടിൽ ചന്ദ്രബാബുവിനെ (70, കല്ലട ബാബു) കുന്നത്തൂർ എക്സൈസ് ഇൻസ്പെക്ടർ ജെ.കൊച്ചുകോശിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. എക്സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്ന ഇയാളെ ശനിയാഴ്ച രാവിലെ മദ്യക്കച്ചവടം ചെയ്തുകൊണ്ടിരുന്നപ്പോഴാണ് അറസ്റ്റ് ചെയ്തത്. മദ്യക്കുപ്പികൾ വീടിന് സമീപത്തെ തോടുകളിലും കല്ലടയാറിനോട് ചേർന്ന ചതുപ്പുകളിലുമാണ് സൂക്ഷിച്ചിരുന്നത്. പടി. കല്ലട ഭാഗത്തെ അനധികൃത മദ്യവില്പന തടയണമെന്ന നാട്ടുകാരുടെ നിരന്തര പരാതിയെ തുടർന്നായിരുന്നു നടപടി. 1.8 ലിറ്റർ വിദേശ മദ്യവും വില്പന നടത്തിയ പണവും എക്‌സൈസ് കണ്ടെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL