
കൊല്ലം: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിന്ന് വിരമിച്ച ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ എത്രയും വേഗം വിതരണം ചെയ്യണമെന്ന് കേരള സ്റ്റേറ്റ് ദേവസ്വം പെൻഷണേഴ്സ് കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ആർ.ഷാജിശർമ, ജനറൽ സെക്രട്ടറി ആനയറ ചന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു. ജീവനക്കാർ പെൻഷൻ ആനുകൂല്യങ്ങൾ കിട്ടാതെ വളരെ ബുദ്ധിമുട്ടുകയാണ്. പെൻഷൻ ആനുകൂല്യങ്ങൾ ബോണ്ട് വച്ചെങ്കിലും അടിയന്തരമായി നൽകണം. ആരോഗ്യ ഇൻഷ്വറൻസ് നടപ്പാക്കാത്തതിനാൽ ചികിത്സക്ക് പണമില്ലാതെ പെൻഷൻകാർ കടക്കെണിയിലാണ്. ആരോഗ്യ ഇൻഷ്വറൻസ് വരുന്നതുവരെ ചികിത്സാസഹായം നേരിട്ട് നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ബോർഡ് തയ്യാറാകണമെന്നും കോൺഫെഡറേഷൻ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |