SignIn
Kerala Kaumudi Online
Tuesday, 21 July 2026 9.03 AM IST

ക്ഷേമപെൻഷൻ വിതരണം ചെയ്യണം

cash

കൊല്ലം: 2026 ജനുവരി മുതൽ ജൂലായ് വരെയുള്ള വിശ്വകർമ്മ ക്ഷേമ പെൻഷൻ അടിയന്തരമായി വിതരണം ചെയ്യണമെന്ന് സഭ കൊല്ലം യൂണിയൻ പ്രസിഡന്റ് ജെ.ശിവപ്രസാദ് ആവശ്യപ്പെട്ടു. അഖിലകേരള വിശ്വകർമ്മമഹാസഭ 1084 കരിക്കോട്, ചാത്തിനാംകുളം ശാഖാ ഓഫീസിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ അവാർഡ് വിതരണവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാഖാ പ്രസിഡന്റ് ഭാസി ആചാരി അദ്ധ്യക്ഷനായി. സെക്രട്ടറി ജി.വിനോബൻ സ്വാഗതം പറഞ്ഞു. ശ്വേത ദേശിഗംനാട് പ്രാർത്ഥന ആലപിച്ചു. യൂണിയൻ സെക്രട്ടറി മനോജ് മണ്ണാശേരി, എ.ടി.അനിൽകുമാർ ചന്ദനത്തോപ്പ്, രാജു മുളങ്കാടകം, കെ.പി.രാജൻലാൽ, രാജേന്ദ്രനാചാരി തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL