
കൊല്ലം: ഉമ്മൻചാണ്ടി ആശ്രയ ചാരിറ്റബിൾ സൊസൈറ്റി അച്ചൻകോവിൽ ട്രൈബൽ ഉന്നതിയിൽ ഉമ്മൻചാണ്ടി സ്മൃതി ദിനാചരണവും ഭക്ഷ്യകിറ്റ് വിതരണവും നടത്തി. യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി സി.വി.പുഷ്പലത ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ആർ.ശിവകുമാർ അദ്ധ്യക്ഷനായി. സംസ്‌കാര സാഹിതി സംസ്ഥാന സെക്രട്ടറി എഴുകോൺ സന്തോഷ് അനുസ്‌മരണ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രതീഷ് കുറ്റിയിൽ മുഖ്യ പ്രഭാഷണം നടത്തി. വിനീത് കൃഷ്ണ, എം.എ.നിസായി, ചിറ്റാലങ്കോട് മോഹനൻ, രഘുനാഥൻ, ജി.ഗിരീഷ് കുമാർ, റഫീഖ്, അശ്വതി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |