
കൊല്ലം: അച്ചൻകോവിൽ ട്രൈബൽ മേഖലയിലെ പട്ടികവർഗ കുടുംബങ്ങൾക്കായി ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും പോഷകാഹാര വിതരണവും സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ പ്രൊഫഷണൽ സബ് കമ്മിറ്റിയും കൊല്ലം എൻ.എസ് സഹകരണ ആശുപത്രിയും സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. അച്ചൻകോവിൽ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷററും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എസ്.ആർ.അരുൺ ബാബു ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് എം ഹരികൃഷ്ണൻ അദ്ധ്യക്ഷനായി. ടി.ആർ.ശ്രീനാഥ് സ്വാഗതം പറഞ്ഞു. എസ്.സുദേവൻ, എസ്.ശ്യാം മോഹൻ, യു.പവിത്ര എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |