
കുളത്തൂപ്പുഴ: മലയോര ഹൈവേയിൽ കുളത്തൂപ്പുഴ-മടത്തറ പാതയിൽ ഓന്തുപച്ച ജംഗ്ഷന് സമീപം ഇന്നോവ കാർ നിയന്ത്രണം വിട്ട് ഹോട്ടലിലേക്കും പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്കും ഇടിച്ചുകയറി രണ്ടുപേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് മൂന്നോടെയായിരുന്നു അപകടം.
ഇന്നോവ ഡ്രൈവർ ചോഴിയക്കോട് സ്വദേശി നസീർ, ഓന്തുപച്ച സ്വദേശി ബീർ മുഹമ്മദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മടത്തറ ഭാഗത്തുനിന്ന് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ ഹോട്ടലിന്റെ മുൻവശം തകർക്കുകയായിരുന്നു. പാർക്ക് ചെയ്തിരുന്ന കാറിലും റോഡിലൂടെ വരികയായിരുന്ന ഇരുചക്ര വാഹനത്തിലും ഇടിച്ച കാർ എതിർദിശയിലുള്ള മൺതിട്ടയിലേക്ക് ഇടിച്ചുകയറി മറിഞ്ഞു. ഇരുചക്രവാഹനം പൂർണമായും തകർന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |