കൊല്ലം: സ്വകാര്യ മേഖലയിൽ തൊഴിൽ തേടുന്നവർക്കായി ചവറ എം.എസ്.എൻ കോളേജിൽ 25ന് തൊഴിൽ മേള സംഘടിപ്പിക്കും. രാവിലെ 9ന് മന്ത്രി ഷിബു ബേബിജോൺ ഉദ്ഘാടനം ചെയ്യും. ആസ്റ്റർ ഗ്രൂപ്പ്, ലുലു, ഹെഡ് സെർവ്, മിൽമ, എലൈറ്റ് എക്സ്ട്രഷൻ യു.എ.ഇ, ആർ.പി ഗ്രൂപ്പ്, ഏഷ്യൻ പെയിന്റ്സ്, മലബാർ ഗോൾഡ് എന്നിവർ മേളയുടെ ഭാഗമാകും. എസ്.എസ്.എൽ.സി, പ്ളസ് ടു, ഐ.ടി.ഐ, പോളി ടെക്നിക് തുടങ്ങി എം.ബി.ബി.എസ് വരെ ഏത് യോഗ്യതയുള്ളവർക്കും തൊഴിൽ ലഭിക്കും വിധമാണ് സംവിധാനങ്ങൾ. ബയോഡേറ്റ കരുതണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8078878504, 9539437926. പത്രസമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ.ആർ.മധു, ഡോ.കെ.ഗോവിന്ദൻ കുട്ടി, പ്രൊഫ.അരുൺ കോളശേരിൽ, പ്രൊഫ.അഞ്ജിത് കുമാർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |