കൊല്ലം: വിദ്യാരംഗം കലാസാഹിത്യവേദി വെളിയം ഉപജില്ലയുടെ പ്രവർത്തന ഉദ്ഘാടനവും സർഗോത്സവവും പൂയപ്പള്ളി ഗവ. ഹൈസ്കൂളിൽ ജില്ലാ പഞ്ചായത്ത് അംഗം പി.ആർ. സന്തോഷ് ഉദ്ഘാടനം ചെയ്തു. ഉപജില്ല കോ ഓർഡിനേറ്റർ ഡി സുജാത അദ്ധ്യക്ഷത വഹിച്ചു. വേദി ജില്ലാ പ്രതിനിധി എൻ.വി. ജയ സ്വാഗതം പറഞ്ഞു. പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു ചാവടി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ബിബിൻ റോയ്, വാർഡ് മെമ്പർ ബിൻസി തങ്കച്ചൻ, എച്ച്.എം ഫോറം പ്രസിഡന്റ് പി.എസ്. മനോജ്, ഹെഡ്മാസ്റ്റർ ഡി.കെ. ഷിബു, പി.ടി.എ പ്രസിഡന്റ് എസ്. ബിനു, സീനിയർ അസിസ്റ്റന്റ് എസ്. സിന്ധു, സ്റ്റാഫ് സെക്രട്ടറി ആർ. സതീഷ്, അസിസ്റ്റന്റ് കോ ഓർഡിനേറ്റർ സാം തോമസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |