SignIn
Kerala Kaumudi Online
Saturday, 08 August 2026 2.33 PM IST

കണ്ണനല്ലൂർ ജംഗ്ഷനിലെ ചെളിക്ക് പരിഹാരം വേണം

കൊല്ലം: കണ്ണനല്ലൂർ ജംഗ്ഷൻ വികസനവുമായി ബന്ധപ്പെട്ടുണ്ടാവുന്ന ബുദ്ധി​മുട്ടുകൾക്ക് അടി​യന്തര പരി​ഹാരം ഉണ്ടാകണമെന്ന് യൂണിക്ക് കൾച്ചറൽ ഫോറം പ്രസിഡന്റ് മുഖത്തല ശ്രീരാജ്, സെക്രട്ടറി മിഥുൻ എന്നിവർ ആവശ്യപ്പെട്ടു. മഴ സമയത്ത് ദ്രുതഗതിയിൽ ഓടയ്ക്കും വലിയ ഡ്രെയിനേജ് സംവിധാനങ്ങൾക്കുമായി എടുത്ത കുഴകൾ കാരണം നടക്കാൻ കഴിയാത്ത വിധം ചെളിണ്. പ്രദേശവാസി​കൾക്ക് പുറത്തി​റങ്ങാൻ പോലുമാവാത്ത അവസ്ഥ. ചെളിയും ചെളിവെള്ളവും ജംഗ്ഷന്റെ നാലു വശത്തേക്കുമുള്ള പ്രധാന റോഡുകളിൽ പരന്നു കി​ടക്കുകയാണ്. നടന്നു പോകുന്നവർ തെന്നിവീഴുന്നു. സ്ത്രീകൾക്കും കുട്ടിക്കളുമടക്കം വീണ് പരിക്കേറ്റു. പുതിയ ഓടകൾക്കായി മൂടി ഉണ്ടാക്കിത്തുടങ്ങിയ പലേടത്തും കമ്പിയും നൂൽക്കമ്പിയും തള്ളി നിൽക്കുന്നതും അപകടാവസ്ഥ വർദ്ധിപ്പിക്കുന്നുണ്ട്. മഴ കഴിയും വരെ മണ്ണ് അടക്കം കൊണ്ടുവന്ന് നിരത്തുന്ന പണികളിൽ നിന്ന് കരാറുകാർ പിൻമാറുകയും അധികൃതർ ഇവർക്ക് മാർഗ്ഗനി​ർദ്ദേശം നൽകണമെന്നും ഇരുവരും പ്രസ്താവനയി​ൽ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL