SignIn
Kerala Kaumudi Online
Sunday, 09 August 2026 4.35 AM IST

സ്ത്രീ മുന്നേറ്റത്തിന് നാന്ദി കുറിച്ചത് സി.എസ്.സുബ്രഹ്മണ്യൻ പോറ്റി: സി.ആർ. മഹേഷ് എം.എൽ.എ

കരുനാഗപ്പള്ളി : കേരളത്തിലെ സ്ത്രീ മുന്നേറ്റത്തിന് നാന്ദി കുറിച്ചത് നവോത്ഥാന നായകനായ സി.എസ്. സുബ്രഹ്മണ്യൻ പോറ്റിയാണെന്ന് സി.ആർ.മഹേഷ് എം.എൽ.എ പറഞ്ഞു. കരുനാഗപ്പള്ളി കാസ് ഏർപ്പെടുത്തിയ രണ്ടാമത് സി.എസ്. സുബ്രഹ്മണ്യൻ പോറ്റി സ്മാരക പുരസ്കാരം ജീവകാരുണ്യ പ്രവർത്തകനും എഴുത്തുകാരനുമായ നസീർ വെളിയിലിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശില്പവും 11,111 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. കാസ് പ്രസിഡന്റ് ആർ.രവീന്ദ്രൻപിള്ള അദ്ധ്യക്ഷനായി. ഡോ.വള്ളിക്കാവ് മോഹൻദാസ് സി.എസ്. അനുസ്മരണ പ്രഭാഷണം നടത്തി. പുരസ്കാര ജേതാവ് നസീർ വെളിയിൽ, ജില്ലാ പഞ്ചായത്തംഗം നജീബ് മണ്ണേൽ, സെക്രട്ടറി സജീവ് മാമ്പറ, അരവിന്ദകുമാർ, കല്ലേലിഭാഗം ബാബു, ജെ.എ. കബീർ, സന്തോഷ് ഓണവിള, എൻ. അജയകുമാർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL