SignIn
Kerala Kaumudi Online
Sunday, 09 August 2026 4.35 AM IST

മഠത്തിൽ വാസുദേവൻ പിള്ള അനുസ്മരണ സമ്മേളനവും സ്മാരക അവാർഡ് ദാനവും 

bjsm
ഓച്ചിറ തഴവ കുതിരപ്പന്തി ബി.ജെ.എസ്.എം മഠത്തിൽ വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂൾ സ്ഥാപക മാനേജർ മഠത്തിൽ വാസുദേവൻ പിള്ള അനുസ്മരണ സമ്മേളനവും സ്മാരക അവാർഡ് ദാനവും മന്ത്രി പി.സി.വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: തഴവ കുതിരപ്പന്തി ബി.ജെ.എസ്.എം മഠത്തിൽ വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂൾ സ്ഥാപക മാനേജർ മഠത്തിൽ വാസുദേവൻ പിള്ള അനുസ്മരണ സമ്മേളനവും സ്മാരക അവാർഡ് ദാനവും സാംസ്കാരിക ടൂറിസം വകുപ്പ് മന്ത്രി പി.സി.വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ സി.ആർ.മഹേഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കെ.പി.എസ്.എം.എ സംസ്ഥാന വൈസ് പ്രസിഡന്റ് കല്ലട ഗീരീഷ് അനുസ്മരണ പ്രഭാഷണം നടത്തി. മഠത്തിൽ വി.വാസുദേവൻ പിള്ള ഫൗണ്ടേഷന്റെ ഈ വർഷത്തെ മഠത്തിൽ വി. വാസുദേവൻ പിള്ള പുരസ്കാരം ഏഷ്യാനെറ്റ് അസി.എക്സിക്യൂട്ടീവ് എഡിറ്റർ പി.ജി.സുരേഷ് കുമാറിന് സമ്മാനിച്ചു. അഡ്വ.എൻ.എസ്.ജ്യോതികുമാർ പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി. സ്കൂളിന്റെ സ്നേഹാദരവ് സ്മരണാഞ്ജലി കൺവീനർ റിട്ട.അദ്ധ്യാപകൻ അനിൽ വയ്യാങ്കര ഏറ്റുവാങ്ങി. പ്ലസ് വൺ മലയാളം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയ തഴപ്പാട്ടിന്റെ രചയിതാവ് അനി മങ്കിനെ ഉല്ലാസ് കേവൂർ എം.എൽ.എ ആദരിച്ചു. സ്കൂൾ മാനേജർ എൽ.ചന്ദ്രമണി, തഴവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.സുജ, കെ.എസ്.പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഡി.അരുൺരാജ് , ഓച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.കൃഷ്ണകുമാർ, ജില്ലാ പഞ്ചായത്തംഗം നജീബ് മണ്ണേൽ, ബ്ലോക്ക് പഞ്ചായത്തംഗം ഇന്ദ്രജിത്ത്.ആർ, ഓച്ചിറ ക്ഷേത്രഭരണസമിതി സെക്രട്ടറി ബി.എസ്. വിനോദ്, പി.ടി.എ പ്രസിഡന്റ് എം.ഷാനവാസ്, ബാബീസ് വിജയൻ തുടങ്ങിയവർ സംസാരിച്ചു. എച്ച്.എസ്.എസ് പ്രിൻസിപ്പൽ എം.കെ.സുമാദേവി സ്വാഗതവും സ്മരണാഞ്ജലി കൺവീനർ അനിൽ വയ്യാങ്കര നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL