പത്തനാപുരം: പ്രകൃതിദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാകാൻ പത്തനാപുരം കോളേജ് ഓഫ് എൻജിനീയറിംഗിലെ എൻ.എസ്.എസ് യൂണിറ്റ് 314ന്റെ നേതൃത്വത്തിൽ വിപുലമായ ദുരിതാശ്വാസ സമാഹരണം സംഘടിപ്പിച്ചു. എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാല (എ.പി.ജെ.എ.കെ.ടി.യു) എൻ.എസ്.എസ് സെല്ലിന്റെ മാർഗനിർദേശപ്രകാരമാണ് കോളേജിൽ വിഭവസമാഹരണവും പാക്കിംഗും നടത്തിയത്.
വിദ്യാർത്ഥികൾ, അദ്ധ്യാപകർ, അനദ്ധ്യാപക ജീവനക്കാർ എന്നിവരിൽ നിന്ന് ലഭിച്ച വസ്ത്രങ്ങൾ, ശുചീകരണ സാമഗ്രികൾ, വ്യക്തിശുചിത്വ ഉത്പന്നങ്ങൾ എന്നിവയ്ക്കൊപ്പം സമാഹരിച്ച തുക ഉപയോഗിച്ച് വാങ്ങിയ മറ്റ് അവശ്യസാധനങ്ങളും എൻ.എസ്.എസ്. വോളണ്ടിയർമാർ തരംതിരിച്ച് പായ്ക്ക് ചെയ്തു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ബിബു തോമസ്, വോളണ്ടിയർ സെക്രട്ടറിമാരായ ജെ.അതുൽ, സി.എസ്.പവിത്ര എന്നിവരുടെ നേതൃത്വത്തിൽ സമാഹരിച്ച സാമഗ്രികൾ റാന്നി, തിരുവല്ല കളക്ഷൻ സെന്ററുകളിലെത്തിച്ച് ഔദ്യോഗികമായി കൈമാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |