SignIn
Kerala Kaumudi Online
Thursday, 13 August 2026 1.43 AM IST

അവശ്യവസ്തുക്കൾ ഏറ്റുവാങ്ങി എൻ.എസ്.എസ് സെൽ

കൊല്ലം: സംസ്ഥാന നാഷണൽ സർവീസ് സെൽ കൊല്ലം ശ്രീ നാരായണ കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച ശേഖരണ കേന്ദ്രത്തിൽ നിന്ന് അവശ്യവസ്തുക്കൾ ഏറ്റുവാങ്ങി. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. എസ്. ലൈജുവിൽ നിന്ന്

എൻ.എസ്.എസ് കോ-ഓർഡിനേറ്റർ ഡോ.മനുവാണ് സാധനങ്ങൾ ഏറ്റുവാങ്ങിയത്. ചടങ്ങിൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ പി.ജെ അർച്ചന, ജി.കെ.പി.എ കൊല്ലം ജില്ലാ പ്രസിഡന്റ്‌ ഷിബു റാവുത്തർ, കേരള സിവിൽ ഡിഫൻസ് സേന കടപ്പാക്കട നിലയം വാർഡൻ മുഹമ്മദ് സുഹൈൽ, ശ്രീ ബ്രഹ്മനായകം മഹാദേവൻ (മോട്ടിവേഷണൽ സ്പീക്കർ), വർക്കല എസ്.എൻ കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ടി.കെ. സുമേഷ്, എൻ.എസ്.എസ് വോളണ്ടിയർ സെക്രട്ടറിമാരായ ജയകുമാർ, അഭിഷേക് എന്നിവർ പങ്കെടുത്തു. ജി.കെ.പി.എ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാഹരിച്ച വസ്ത്രങ്ങളും അവശ്യസാധനങ്ങളാണ് ശേഖരണ കേന്ദ്രത്തിലേക്ക് ആദ്യമായി കൈമാറിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL