ആലപ്പുഴ: ഫിഷറീസ് വകുപ്പ് സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവിമൻ (സാഫ്) മുഖേന 2026-27 സാമ്പത്തിക വർഷത്തിൽ നടപ്പാക്കുന്ന ഒരു കുടുംബം ഒരു സംരംഭം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി കുടുംബത്തിലെ ഒരു വനിതയ്ക്ക് സംരംഭം ആരംഭിക്കാൻ ഒരു ലക്ഷം രൂപ വരെ ഗ്രാന്റായി അനുവദിക്കും. അപേക്ഷകർ ഫിഷർമെൻ ഫാമിലി രജിസ്റ്ററിൽ (എഫ്.എഫ്.ആർ) അംഗത്വമുള്ളവരും 18 നും 40 നും ഇടയ്ക്ക് പ്രായമുള്ളവരും പത്താം ക്ലാസ്സ് വരെയെങ്കിലും വിദ്യാഭ്യാസം നേടിയവരുമാകണം. അപേക്ഷാഫോം www.safkerala.org വെബ്സൈറ്റിലും ജില്ലാ ഫിഷറീസ് ഓഫീസിലും മത്സ്യഭവനുകളിലും ലഭ്യമാണ്.അവസാന തീയതി: 24. ഫോൺ: 9496208766, 8891910160.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |