
കൊല്ലം: പശ്ചിമഘട്ടത്തിലെ പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ ജനവാസ കേന്ദ്രങ്ങളെയും പരമ്പരാഗത കൃഷിഭൂമിയെയും വാണിജ്യ വ്യാപാര പ്രദേശങ്ങളെയും പരിസ്ഥിതി ലോല പ്രദേശമായി വിജ്ഞാപനം ചെയ്തുകൊണ്ടുള്ള നടപടി ദ്രോഹകരമാണെന്ന് ഓൾ ഇന്ത്യ സംയുക്ത കിസാൻ സഭ ജില്ലാ കമ്മിറ്റി. കിഴക്കൻ മേഖലകളിലെ ജനവാസവും കൃഷിയും തലമുറകളായി വനാതിർത്തിയിൽ താമസിച്ച് കൃഷി ചെയ്ത് ഉപജീവനം നടത്തുന്ന കർഷകരുടെ ജീവിതം വഴിമുട്ടിക്കുന്ന കരട് വിജ്ഞാപനം പിൻവലിക്കണമെന്ന് സംയുക്ത കിസാൻ സഭ ദേശീയ സെക്രട്ടറി കെ.ജി.വിജയദേവൻ പിള്ളയും ജില്ലാ സെക്രട്ടറി ആർ.അജിത് കുമാറും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |