കൊട്ടാരക്കര: കൊട്ടാരക്കര റോട്ടറി ക്ളബ്ബിന്റെ നേതൃത്വത്തിൽ വിജയ ഡയഗ്നോസ്റ്റിക് സെന്ററിന്റെ സഹകരണത്തോടെ നാളെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ പടിഞ്ഞാറ്റിൻകര ഗവ.യു.പി സ്കൂളിലാണ് ക്യാമ്പ്. നഗരസഭ ചെയർപേഴ്സൺ അനിത ഗോപകുമാർ ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ രോഗ വിദഗ്ദ്ധൻ ഡോ.അനിൽ തര്യൻ, നേത്ര രോഗ വിദഗ്ദ്ധ ഡോ.ബെൻസി, ദന്തൽ സർജൻ ഡോ.ആർ.ജി.സ്വാതി കൃഷ്ണ, യൂറോളജിസ്റ്റ് ഡോ.അലൻ ജേക്കബ്, ജനറൽ മെഡിസിൻ വിഭാഗത്തിലെ ഡോ.ഫാത്തിമ എൻ.ബഷീർ, ഡോ.റോഷ്നി രാജു എന്നിവരുടെ സേവനം ലഭിക്കും. ബി.പി, ഷുഗർ പരിശോധനകളും മരുന്നുകളും സൗജന്യമാണ്. ക്യാമ്പ് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് റോട്ടറി ക്ളബ്ബ് പ്രസിഡന്റ് ആയുഷ് ജെ.പ്രതാപും സെക്രട്ടറി എസ്.അശ്വിനി കുമാറും അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |