ചാത്തന്നൂർ : വ്യക്തികൾ നേരിടുന്ന മാനസിക സംഘർഷങ്ങളെ മുൻകൂട്ടി തിരിച്ചറിഞ്ഞ് കരുതലും സാന്ത്വനവും നൽകേണ്ടത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണെന്ന് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. ലോക ആത്മഹത്യപ്രതിരോധ ദിനാചരണത്തിന്റെ ഭാഗമായുള്ള ബോധവത്കരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പാരിപ്പള്ളി ഗവ. മെഡി. കോളേജിൽ നിർവഹിക്കുകായിരുന്നു അദ്ദേഹം.
ആത്മഹത്യ ഒരു പ്രധാന പൊതുജനാരോഗ്യ വെല്ലുവിളിയാണ്. ഇത് വർഷവും പതിനായിരക്കണക്കിന് ആളുകളുടെ ജീവൻ അപഹരിക്കുന്നു. നഷ്ടപ്പെടുന്ന ഓരോ ജീവനും കുടുംബങ്ങൾക്ക് അഗാധമായ സാമൂഹിക, വൈകാരിക, സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. ഇത് കുടുംബങ്ങളെയും സുഹൃത്തുക്കളെയും ജോലിസ്ഥലങ്ങളെയും സമൂഹത്തെയും ആഴത്തിൽ ബാധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബി.ബി. ഗോപകുമാർ എം.എൽ.എ അദ്ധ്യഷത വഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി മുഖ്യപ്രഭാഷണം നടത്തി. കളക്ടർ ആനി ജൂല തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. ആർ. ലതാദേവി, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ.വി. വിശ്വനാഥൻ, സ്റ്റേറ്റ് ചീഫ് ലെയ്‌സൺ ഓഫീസർ ഡോ. പി.എസ്. ഷാജഹാൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.എൽ. ഷീജ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പി.എസ്. ഇന്ദു, സൂപ്രണ്ട് ഡോ. കെ.എസ്. ആശ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |