കണ്ണനല്ലൂർ: പെരുമ്പുഴയ്ക്ക് സമീപം ഷാപ്പ് മുക്ക്, മൃഗാശുപത്രി മുക്ക് എന്നിവിടങ്ങളിൽ വാഹനാപകടങ്ങൾ തുടക്കഥയാായി. രണ്ടിടങ്ങളിലുമായി ഈയാഴ്ച 4 അപകടങ്ങളാണ് നടന്നത്.
പെരുമ്പുഴ ഷാപ്പ് മുക്കിന് സമീപം ഇന്നലെ വൈകിട്ട് 5 ന് ഉണ്ടായ അപകടത്തിൽ 2പേർക്ക് സാരമായി പരിക്കേറ്റു. മുളവന പുന്നത്തടം സ്വദേശി ബഷീറിനും കൂടെയുണ്ടായിരുന്ന ബന്ധുവിനും ആണ് പരിക്കേറ്റത്. ഓട്ടോറിക്ഷയിൽ പെട്ടി ഓട്ടോ ഇടിക്കുകയായിരുന്നു. ഈ വാഹനം തുടർന്ന് കാറിലും ഇടിച്ചു. ഇടിയിൽ 3 വാഹനങ്ങൾക്കും സാരമായി തകരാർ സംഭവിച്ചു. അപകടത്തിൽ പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട്സ്ഥലങ്ങളിലും എം.വി.ഡി, പൊലീസ് വകുപ്പ് അടക്കം അധികൃതർ പരിശോധന നടത്തി വേണ്ട നടപടി സ്വീകരിക്കണമെന്ന് യുണിക്ക് കൾച്ചറൽ വേദി പ്രസിഡന്റ് മുഖത്തല ശ്രീരാജ് ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |