കൊല്ലം: ഓൾ കൈൻഡ്സ് ഒഫ് ഇലക്ട്രോണിക്സ് സെക്യൂരിറ്റി സിസ്റ്റം ഇൻഗ്രേറ്റർ അസോസിയേഷൻ (അക്കേഷ്യ) കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ ആശ്രാമം ശ്രീനാരായണ സാംസ്കാരിക സമുച്ചയത്തിൽ നാളെ 'സെക്യുഫെസ്റ്റ്' എക്സ്പോ സംഘടിപ്പിക്കും.
സൗത്ത് ഇന്ത്യയിൽ ആദ്യമായി സാക്ഷി എ.ഐ എക്സ്പോയിൽ പങ്കെടുക്കുന്നുണ്ട്. പഴയതും പുതിയതുമായ സുരക്ഷാ ക്യാമറകൾക്ക് കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ലഭ്യമാക്കാനായി സാക്ഷി എ.ഐ പുതിയ പ്ളാറ്റ്ഫോം അവതരിപ്പിക്കും. സുരക്ഷ, ഐ.ടി മേഖലയിൽ പ്രവർത്തിക്കുന്ന പ്രൊഫഷണലുകൾക്കും വിവിധ ടെക്നിക്കൽ ട്രെയിനിംഗുകളിൽ പങ്കെടുക്കാനും എ.ഐ സാങ്കേതിക വിദ്യകൾ പരിചയപ്പെടാനും ലഭിക്കുന്ന മികച്ച അവസരമാണിത്. പത്രസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് എ.ടി. ജോസ്, ജനറൽ സെക്രട്ടറി പി.വി.ശ്യാം പ്രസാദ്, റിജേഷ് രാംദാസ്, സിയാദ്, ബോബൻ വർഗീസ്, മനോജ് , മനീഷ്, ശ്യാം എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |