കുണ്ടറ: കാറിനെ മറികടക്കുന്നതിനിടെ പെട്ടിഓട്ടോ എതിർദിശയിൽ വന്ന ഓട്ടോയിലിടിച്ച് ഓട്ടോ മറിഞ്ഞ് യാത്രക്കാരായ ദമ്പതികൾക്ക് പരിക്കേറ്റു. മുളവന പുന്നത്തടം വടക്കതിൽ വീട്ടിൽ ബഷീർ, ഭാര്യ ഉലൈമുത്ത് എന്നിവരുടെ പരിക്ക് ഗു്ുതരമാണ്. ഓട്ടോ ഡ്രൈവർ സുർജിത്തിന് നിസാര പരിക്കേറ്റു.
കുണ്ടറ-കൊട്ടിയം റോഡിൽ പെരുമ്പുഴ ഷാപ്പ്മുക്കിന് സമീപം ഇന്നലെ വൈകിട്ട് 4.30ന് ആയിരുന്നു അപകടം. കുണ്ടറ ഭാഗത്തുനിന്ന് പെരുമ്പുഴയിലേക്ക് പോകുകയായിരുന്ന പെട്ടിഓട്ടോ ഇതേ ദിശയിൽ സഞ്ചരിച്ചിരുന്ന കാറിനെ മറികടക്കുന്നതിനിടെയാണ് എതിർദിശയിൽ വന്ന ഓട്ടോയിലിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോ മറിഞ്ഞു. പെട്ടിഓട്ടോ നിയന്ത്രണംവിട്ട്, റോഡരികിൽ നിറുത്തിയിട്ടിരുന്ന ലോറിയിലിടിച്ച് നിന്നു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുണ്ടറ പൊലീസ് മേൽനടപടി സ്വീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |