
കൊല്ലം: നവോത്ഥാന നായകനും അദ്ധ്യാത്മിക ആചാര്യനുമായിരുന്ന ചട്ടമ്പിസ്വാമികളുടെ നാമധേയത്തിൽ രൂപീകരിച്ച ഭാരതീയ വിദ്യാധിരാജ സേവാ സമാജത്തിന്റെ ഉദ്ഘാടനം കൊച്ചുപ്ലാംമൂട് റെഡ് ക്രോസ് ഹാളിൽ നടന്നു. പ്രസിഡന്റ് ചന്ദ്രകുമാർ മജീന്ദ്രജി അദ്ധ്യക്ഷനായി. പ്രതാപ്.ആർ.നായർ സമ്മേളനം ഉദ്ഘാടനം ചെയ്തു. അശോക്.ബി.കടവൂർ സമാധിശ്ലോക വ്യാഖ്യാനം നിർവഹിച്ചു. മണി.കെ.ചെന്താപ്പൂര്, കുളത്തൂർ ഗിരീഷ്, സജി അഭിരാമം തുടങ്ങിയവർ സംസാരിച്ചു. സാഹിത്യപ്രവർത്തകനായ പേരൂർ പി.ജെ.നായർ, അദ്ധ്യാപകനായിരുന്ന ആണോലിൽ എൻ.കൃഷ്ണപിള്ള, ഡോ. എ.ജി.മുരളീധരൻനായർ തുടങ്ങിയവരുടെ സ്മരണാർത്ഥമുള്ള വിദ്യാഭ്യാസ പുരസ്‌കാരങ്ങളും ചടങ്ങിൽ സമ്മാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |