
കൊല്ലം: പൊതുഗതാഗത വാഹനങ്ങൾ ഓട്ടമേറ്റഡ് ടെസ്റ്റിംഗ് സംവിധാനത്തിലേക്ക് മാറണമെന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തീരുമാനത്തിനെതിരെ ജില്ലാ ഓട്ടോ ഡ്രൈവേഴ്സ് അസോസിയേഷൻ സി.ഐ.ടി.യു 18ന് രാവിലെ 10ന് കളക്ടറേറ്റ് മാർച്ചും ധർണയും സംഘടിപ്പിക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന ഗതാഗത മന്ത്രിക്ക് നിവേദനം നൽകി. ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിന്ന് ആരംഭിക്കുന്ന മാർച്ച് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്യും. എല്ലാ തൊഴിലാളികളും പങ്കെടുക്കണമെന്ന് ഓട്ടോ ഡ്രൈവേഴ്സ് അസോസിയേഷൻ സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് എക്സ്.ഏണസ്റ്റ്, ജില്ലാ സെക്രട്ടറി എം.എ.രാജഗോപാൽ എന്നിവർ അഭ്യർത്ഥിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |