
കൊല്ലം: തിരുവനന്തപുരം കേശവദേവ് സാംസ്കാരിക വേദിയുടെ 2025ലെ കേശവദേവ് സാഹിത്യ പുരസ്കാരത്തിന് എ.സജികുമാറിന്റെ അർബൻ വേട്ട എന്ന കഥാസമാഹാരം അർഹമായി. ശക്തമായ ഭാഷയും അതിശയിപ്പിക്കുന്ന ബിംബ കൽപ്പനയും കൊണ്ട് ശ്രദ്ധേയമായ രചനയാണ് അർബൻ വേട്ടയെന്ന് പുരസ്കാരസമിതി വിലയിരുത്തി. കൊല്ലം ജില്ലയിലെ കുമരൻചിറ സ്വദേശിയായ സജികുമാർ നിയമസഭാ സെക്രട്ടേറിയറ്റിൽ അണ്ടർ സെക്രട്ടറിയാണ്. 25000 രൂപയും ശില്പവും അടങ്ങുന്ന പുരസ്കാരം സെപ്തംബർ 23ന് വൈകിട്ട് 3ന് തിരുവനന്തപുരം പ്രസ് ക്ലബിൽ നടക്കുന്ന ചടങ്ങിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ സമ്മാനിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |