
കൊല്ലം: ഓൾ ഇന്ത്യ സംയുക്ത കിസാൻ സഭ മെമ്പർഷിപ്പ് ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം യു.ടി.യു.സി ദേശീയ പ്രസിഡന്റ് എ.എ.അസീസ് എക്സ് എം.എൽ.എ കിസാൻ സഭാ സംസ്ഥാന പ്രസിഡന്റ് കെ.ജി.വിജയദേവൻ പിള്ളയ്ക്ക് നൽകി നിർവഹിച്ചു. സംസ്ഥാനത്ത് ഇരുപത്തയ്യായിരം കർഷകരെ അംഗങ്ങളാക്കാൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ആർ.ഡി ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന ഭൂമി തരംതിരിക്കൽ അപേക്ഷകളിൽ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കെ.ജി.വിജയദേവൻ പിള്ള അദ്ധ്യക്ഷനായി. ആർ.അജിത്ത് കുമാർ, എൻ.ഓമനക്കുട്ടൻ, സി.മഹേശ്വരൻ പിള്ള, സി.പി.വിക്രമൻ നായർ, രാജശേഖരൻ ഉണ്ണിത്താൻ, ജി.ഗോപിനാഥൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |