കൊല്ലം: മത്സ്യബന്ധന വല വാങ്ങാൻ കൊല്ലത്ത് എത്തിയ ശേഷം മൊബൈൽ ഫോൺ മോഷ്ടിച്ച് കടന്നുകളഞ്ഞ പ്രതിയെ ആലപ്പുഴയിൽ നിന്ന് പള്ളിത്തോട്ടം പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കാഞ്ഞിരംചിറ പാലയ്ക്കൽ ഹൗസിൽ ടോണിയാണ് (26) അറസ്റ്റിലായത്.
പോർട്ട് ലോക്കർ റൂമിൽ നിന്ന് പള്ളിത്തോട്ടം സ്വദേശി നെൽസണിന്റെ 30,000 രൂപ വിലവരുന്ന മൊബൈൽ ഫോണാണ് മോഷ്ടിച്ചത്. ആലപ്പുഴയിൽ നിന്ന് നെൽസന്റെ പക്കൽ മത്സ്യബന്ധന വല വാങ്ങുന്നതിനായി എത്തിയ പ്രതി, മൊബൈൽ ഫോൺ മോഷ്ടിച്ചെടുത്ത ശേഷം കടന്നുകളയുകയായിരുന്നു. തുടർന്ന് നെൽസണിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പള്ളിത്തോട്ടം പൊലീസ് പ്രതിയെ ആലപ്പുഴയിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പള്ളിത്തോട്ടം എസ്.എച്ച്.ഒ പ്രതിഭയുടെ നേതൃത്വത്തിൽ എസ്.ഐ നിരഞ്ജന, എ.എസ്.ഐ പ്രശാന്ത്, എസ്.സി.പി.ഒ രാജേഷ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |