
കൊല്ലം: അങ്കണവാടിക്കാരുടെ പ്രതിമാസ പെൻഷൻ 8000 രൂപയായി ഉയർത്താൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ദേശീയ അങ്കണവാടി പെൻഷണേഴ്‌സ് അസോസിയേഷൻ ജില്ലാതല യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എ.റഹിംകുട്ടി ഉദ്ഘാടനം ചെയ്തു. ത്യാഗമനോഭാവത്തോടെ പ്രവർത്തിച്ചവരെ അവഗണിക്കുന്നത് തൊഴിലാളി വിരുദ്ധതയാണെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലം കോമൺ ടെയിലറിംഗ് സ്‌കൂളിൽ നടത്തിയ യോഗത്തിൽ ജില്ലാ പ്രസിഡന്റ് എം.വസന്തകുമാരി അദ്ധ്യക്ഷയായി. ഭാരവാഹികളായ കെ.വിജയകുമാരി, എസ്.ഷീല, എസ്.സുജാത, ബി.ഗിരിജ, എസ്.സുലേഖാബീവി, എൻ.രമണി, എസ്.രാജമണി, സി.കമല ഭായി, സി.രമണി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |