
കൊല്ലം: പതിനഞ്ചാം പഞ്ചവത്സര പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ജില്ലാതല അഭിപ്രായ രൂപീകരണ യോഗം നാളെ ആശ്രാമം ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തിൽ രാവിലെ 10ന് മന്ത്രി ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്യും. മന്ത്രി ബിന്ദു കൃഷ്ണ അദ്ധ്യക്ഷയാകും. സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ കെ.എം.ചന്ദ്രശേഖർ ആമുഖ പ്രഭാഷണം നടത്തും. ജില്ലയിലെ മന്ത്രിമാർ, എം.പി, എം.എൽ.എമാർ, തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്യക്ഷന്മാർ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ, ആസൂത്രണ ബോർഡ് അംഗങ്ങൾ എന്നിവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |