SignIn
Kerala Kaumudi Online
Friday, 23 October 2026 3.00 AM IST

സ്‌പെഷ്യൽ ഡ്രൈവ്:95 പേർ അറസ്റ്റിൽ 

കോട്ടയം: ലഹരിവസ്തുക്കളുടെ ഉപയോഗവും വില്പനയും തടയുന്നതിന്റെ ഭാഗമായി ജില്ലയിൽ പൊലീസ് നടത്തിയ പരിശോധനയിൽ വാറണ്ട് കേസുകളിൽ ഒളിവിൽ കഴിഞ്ഞിരുന്ന 95 പേരെ അറസ്റ്റ് ചെയ്തു. എൻ.ഡി.പി.എസ് ആക്ട് പ്രകാരം 25 കേസും അബ്കാരി ആക്ട് പ്രകാരം 43 കേസും കോട്പ ആക്ട് പ്രകാരം 45 കേസും മദ്യപിച്ചും അലക്ഷ്യമായും വാഹനമോടിച്ചതിന് 113 കേസുകളും ഉൾപ്പെടെ 226 കേസുകൾ രജിസ്റ്റർ ചെയ്തു. വാറന്റ് കേസിൽ ഒളിവിൽ കഴിയുന്ന പ്രതികൾക്കായി ലോഡ്ജുകൾ, ഹോംസ്റ്റേകൾ എന്നിങ്ങനെ 144 ഇടങ്ങളിൽ പ്രത്യേക പരിശോധനയും നടത്തി. അതിർത്തികൾ കേന്ദ്രീകരിച്ച് വാഹന പരിശോധനയും ബസ് സ്റ്റാൻഡുകൾ, മാർക്കറ്റുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ ഡോഗ് സ്‌ക്വാഡിനെ ഉൾപ്പെടുത്തിയും പ്രത്യേക പരിശോധനയും നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL