
കോട്ടയം: കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട റോഡിൽ സിറ്റി ടൈൽ പാലസിന് സമീപം പ്രവർത്തിക്കുന്ന ഷൂ പ്ലാനറ്റ് എന്ന സ്ഥാപനത്തിന്റെ ചില്ലുവാതിൽ തകർത്ത് മോഷണം. ഇന്നലെ പുലർച്ചെ രണ്ടോടെയാണ് സംഭവം. മുഖം മറച്ച് റോഡിലൂടെ നടന്നു വന്ന മൂന്ന് യുവാക്കളാണ് മോഷണം നടത്തിയതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായി. കല്ലെറിഞ്ഞ് വാതിൽ തകർത്ത് സ്ഥാപനത്തിൽ പ്രവേശിച്ച് വില്പനക്കായി പ്രദർശിപ്പിച്ചിരുന്ന പത്തോളം ഷൂ മോഷ്ടിച്ച് കടന്നു കളയുന്നതും ദൃശ്യങ്ങളിൽ നിന്നും ലഭിച്ചിട്ടുണ്ട്. അമ്പതിനായിരത്തോളം രൂപ നഷ്ടം കണക്കാക്കുന്നു. കാഞ്ഞിരപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |