
ഒളശ്ശ : അഖില കേരള വിശ്വകർമ്മ മഹാസഭ ഒളശ്ശ പരിപ്പ് ശാഖയിൽ ഋഷിപഞ്ചമി ഉത്സവം കോട്ടയം താലൂക്ക് യൂണിയൻ ഖജാൻജി എം.ആർ സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ് രാജമ്മ പ്രഭാകരൻ അദ്ധ്യക്ഷതവഹിച്ചു. യൂണിയൻ കമ്മിറ്റി അംഗം ജി. വിനോദ് വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. യൂണിയൻ പ്രതിനിധി എ.പി ജയരാജ് ഋഷിപഞ്ചമി സന്ദേശം നൽകി. ശാഖാ സെക്രട്ടറി പി.ആർ ശരത്ചന്ദ്രൻ ചികിത്സാ ധനസഹായം വിതരണം ചെയ്തു. ശാഖാ ട്രഷറർ കെ.വി മണി, മഹിളാസംഘം പ്രസിഡന്റ് ഓമനാ സുരേഷ് എന്നിവർ പങ്കെടുത്തു. പായസ വിതരണവും, ഭജനയുമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |