SignIn
Kerala Kaumudi Online
Friday, 23 October 2026 8.35 AM IST

ആകാശവാണി 75ാം വാർഷികാഘോഷം

akasavani

പനമറ്റം : ആകാശവാണി തിരുവന്തപുരം നിലയത്തിന്റെ 75ാം വാർഷികത്തിന്റെ ഭാഗമായി സംസ്ഥാനതലത്തിൽ നടത്തുന്ന ആഘോഷങ്ങളിൽ നാലാമത് പരിപാടി പനമറ്റം ദേശീയ വായനശാലയിൽ നടന്നു. കഥയരങ്ങിൽ അയ്മനം ജോൺ, ജയശ്രീ പള്ളിക്കൽ, ഉണ്ണികൃഷ്ണൻ കിടങ്ങൂർ, വിനു എബ്രഹാം എന്നിവർ കഥകൾ അവതരിപ്പിച്ചു. ആകാശവാണി പ്രോഗ്രാം മേധാവി വി.ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം അസി.ഡയറക്ടർ ശ്രീകുമാർ മുഖത്തല വിഷയാവതരണം നടത്തി. ചലച്ചിത്രഗാനങ്ങളിലെ കാവ്യദീപ്തി എന്ന വിഷയത്തിൽ ഡോ.അജയപുരം ജ്യോതിഷ്‌കുമാർ പ്രഭാഷണം നടത്തി. വിശിഷ്ടാതിഥികൾക്ക് വായനശാല പ്രസിഡന്റ് എസ്.രാജീവ് ഉപഹാരം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, FESTIVAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL