SignIn
Kerala Kaumudi Online
Friday, 23 October 2026 6.58 PM IST

സഞ്ചാരികൾക്ക് ഓണം ആഘോഷിക്കാം നാട്ടിൻപുറങ്ങളെ തൊട്ടറിഞ്ഞ്...

ty

പദ്ധതിയുമായി ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റി

കോട്ടയം: ഓണമാണ് ... അപ്പോൾ ആഘോഷവും അല്പം വ്യത്യസ്തമാക്കാം. ഇതിനെല്ലാം ചുക്കാൻപിടിക്കുന്നത് ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റിയും. അവധി ആഘോഷിക്കാനെത്തുന്ന വിദേശ, ആഭ്യന്തര സഞ്ചാരികൾക്കായി ഗ്രാമീണ യാത്രകൾക്കൊപ്പം സദ്യയുമൊരുക്കി വേറിട്ട രീതിയിലുള്ള ഓണാനുഭവത്തിനാണ് ഇത്തവണ അവസരം. ഓണക്കോടിയും സദ്യവട്ടവും പൂക്കളവുമൊക്കെയായി ഗ്രാമക്കാഴ്ചകളും ആസ്വദിച്ചൊരു ഓണക്കാലം. പൂക്കളമിടാനും നാടൻ കായിക ഇനങ്ങളിൽ പങ്കാളികളാകാനും അവസരമുണ്ട്.


ഓണാഘോഷവും സദ്യയും 44 വീടുകളിൽ

ജില്ലയിൽ 44 വീടുകളാണ് ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവിടെയാണ് സദ്യവട്ടവും മറ്റ് ആഘോഷങ്ങളും ഒരുങ്ങുന്നത്. പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ കുമരകത്ത് മാത്രം 19 യൂണിറ്റുകൾ പദ്ധതിക്കായി സജ്ജമാണെന്ന് സൊസൈറ്റി അധികൃതർ പറഞ്ഞു. നാട്ടിൻപുറങ്ങളിൽ താമസത്തിനുള്ള പാക്കേജുകളും സൊസൈറ്റി ക്രമീകരിച്ചിട്ടുണ്ട്.


ശിക്കാര യാത്ര:
നാട്ടിൻപുറങ്ങളിലെ ജീവിതം ആസ്വദിച്ച് ഉൾനാടൻ വഴികളിലൂടെ ഗ്രാമീണക്കാഴ്ച കണ്ടുള്ള യാത്രയുമുണ്ട്. ശിക്കാര ബോട്ടുകളിലെ യാത്ര ഉൾപ്പെടെയുള്ള പാക്കേജിന് ഒരാൾക്ക് 1500 രൂപയാണ്. പാക്കേജ് ഒഴിവാക്കി സദ്യ മാത്രം വേണമെങ്കിലും ഇവിടെ നിന്ന് ലഭിക്കും. വിഭവങ്ങളുടെ അടിസ്ഥാനത്തിൽ 250 രൂപ മുതൽ 500 രൂപ വരെയുള്ള സദ്യകളുണ്ടാകും.


വിനോദ സഞ്ചാരത്തിനൊപ്പം ഗ്രാമീണ ജനതയ്ക്കും വരുമാനം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. (അധികൃതർ, ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റി)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, ONAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL