SignIn
Kerala Kaumudi Online
Friday, 23 October 2026 5.34 AM IST

കൈത്തറി നെയ്ത്തുശാല

neyth

കോട്ടയം: ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ ചെലവിൽ നവീകരിച്ച അഴകാത്തുപടി കൈത്തറി നെയ്ത്തുശാലയുടെ ഉദ്ഘാടനം പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിച്ചു. അഞ്ചു പതിറ്റാണ്ടായി പ്രവർത്തിച്ചിരുന്ന നെയ്ത്തുശാലയുടെ മേൽക്കൂര തകർന്ന് അടിസ്ഥാന സൗകര്യങ്ങളില്ലാതെ ശോച്യാവസ്ഥയിലായിരുന്നു. എട്ടു സ്ത്രീകളാണ് ഇവിടെ ജോലി ചെയ്യുന്നത്. മേൽക്കൂര തകർന്നതിനാൽ കൈത്തറികൾക്കും യന്ത്രങ്ങൾക്കും കേടുപാട് സംഭവിച്ചിരുന്നു. കൈത്തറി സംഘം ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ മഞ്ജു സുജിത്ത് അദ്ധ്യക്ഷത വഹിച്ചു. മാടപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ രാജപ്പൻ, പി.എ. ബിൻസൺ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, DISTRICT PANCHAYATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL