
കോട്ടയം: തിരുനക്കര ക്ഷേത്രസ്ഥാപതികളുടെ കുടുംബമായ മഠത്തിങ്കൽ കുടുംബയോഗം ട്രസ്റ്റിന്റെ 10ാം വാർഷികത്തോട് അനുബന്ധിച്ച് ഓണാഘോഷവും കുടുംബസംഗമവും കോട്ടയം ചിൽഡ്രൻസ് ലൈബ്രറി ഹാളിൽ നടന്നു. എം.ജി വിമല കുമാരി യോഗം ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് ടി.കെ പ്രസാദ് അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി എം.കെ ശിവദാസ്, സ്ഥാപകട്രസ്റ്റി എം.പി രാജേന്ദ്രൻ, എം.ബി മുരളി, ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി ആർ.സുനിൽ കുമാർ എന്നിവർ പങ്കെടുത്തു. വിദ്യാഭ്യാസരംഗത്ത് മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് ട്രസ്റ്റിന്റെ പേരിൽ ഉപഹാരവും ക്യാഷ് പ്രൈസും നൽകി. പരേതനായ എം.എൻ ഭാസ്‌കരൻ ആചാരി രചിച്ച എം.ബി.എയുടെ രാഷ്ട്രീയ ലേഖനങ്ങൾ എന്ന പുസ്തകം എം.പി രാജേന്ദ്രന്റെ കയ്യിൽനിന്നും എം.എൻ ബാബു ഏറ്റുവാങ്ങി പ്രകാശനം ചെയ്തു. അംഗങ്ങളുടെ കലാപരിപാടികളും ഓണസദ്യയും നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |