SignIn
Kerala Kaumudi Online
Friday, 23 October 2026 7.08 AM IST

സ്ത്രീധനപീഡനങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് കുറയുന്നു

smnr

കോട്ടയം : സമൂഹത്തിൽ അരങ്ങേറുന്ന സ്ത്രീധന പീഡനങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നവയുടെ എണ്ണം കുറയുകയാണെന്ന് വനിതാ കമ്മിഷനംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ പറഞ്ഞു. പാലാ നഗരസഭയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സ്ത്രീധന വിരുദ്ധ സംസ്ഥാനതല സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. നഗരസഭാദ്ധ്യക്ഷൻ ഷാജു വി.തുരുത്തൻ അദ്ധ്യക്ഷത വഹിച്ചു. വനിതാ കമ്മിഷൻ ലാ ഓഫീസർ കെ. ചന്ദ്രശോഭ, റിസർച്ച് ഓഫീസർ എ.ആർ അർച്ചന, സി.ഡി.എസ് ചെയർപേഴ്‌സൺ ശ്രീകല അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു. അഡ്വ. ശ്രീജിത്ത്, കെ.എൻ ഷീബ എന്നിവർ ക്ലാസെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL