
കോട്ടയം : വില്പനയ്ക്കായി കൊണ്ടുവന്ന നിരോധിത മയക്കുമരുന്നുമായി പെരുന്ന മരങ്ങാട്ട് ഷാരോൺ (23) നെ ചങ്ങനാശേരി പൊലീസ് അറസ്റ്റ് ചെയ്തു. കുരിശുംമൂട് ഭാഗത്ത് മയക്കുമരുന്ന് വില്പന നടക്കുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. 12.00 ഗ്രാം മെത്താഫെറ്റമിൻ പൊലീസ് കണ്ടെടുത്തു. എറണാകുളം സ്വദേശിയുടെ വാഹനത്തിൽ കറങ്ങി നടന്നായിരുന്നു വില്പന. ഇയാൾക്ക് ചങ്ങനാശേരി, ചേർത്തല സ്റ്റേഷനുകളിൽ കഞ്ചാവ് കേസ് നിലവിലുണ്ട്. പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |