
വൈക്കം: തേജസ് നഗർ റസിഡെന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ച് തേജസ് ജംഗ്ഷനിൽ ശുചീകരണ പ്രവർത്തനവും, മാർച്ച് പാസ്റ്റും, പൊതുസമ്മേളനവും, എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ബോധവത്ക്കരണവും നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ക്യാപ്ടൻ വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ പി.എസ് രാഘുൽ, കവിത റെജി, എക്സൈസ് ഇൻസ്പെക്ടർ പ്രമോദ്, ശ്രീരാമകൃഷ്ണൻ, പുഷ്പൻ നമ്പ്യാത്ത്, സുഭാഷിണി ഷൈൻ, എസ്.ശ്യാംകുമാർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |